ന്യൂഡല്‍ഹി: കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്കും എ.ടി.കെ പരിശീലകന്‍ അന്റോണിയോ ഹബാസിനും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തത്. വിലക്കിനൊപ്പം ഒരു ലക്ഷം രൂപ ഇരുവരും പിഴയായി നല്‍കണം.

ഇരു ടീമുകളും തമ്മില്‍ ജനുവരി 12-ന് കൊല്‍ക്കത്തയിലെ സാള്‍ക്ക്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയുണ്ടായ പരിശീലകരുടെ മോശം പെരുമാറ്റമാണ് നടപടിക്ക് കാരണമായത്. ഇരുവര്‍ക്കുമൊപ്പം എ.ടി.കെയുടെ ഗോള്‍ കീപ്പിങ് കോച്ച് ഏയ്ഞ്ചല്‍ പിന്‍ഡാഡോയേയും വിലക്കിയിട്ടുണ്ട്. പിന്‍ഡാഡോ രണ്ടു ലക്ഷം പിഴയടയ്ക്കുകയും വേണം.

Content Highlights: ISL 2019-20 Eelco Schattorie, Antonio Habas Suspended