ഗുവാഹത്തി: പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്ക് സമനില. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ചെന്നൈയിന്‍ സമനില പിടിക്കുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.

ഗോവ, എടികെ, ബെംഗളൂരു, ചെന്നൈയിന്‍ എന്നീ ടീമുകള്‍ ഐ.എസ്.എല്‍ 2019-20 സീസണിന്റെ പ്ലേഓഫ് കളിക്കും.

സൈഗാനി, ചാങ്‌തെ എന്നിവരാണ് ചെന്നൈയിന്റെ സ്‌കോറര്‍മാര്‍. മാര്‍ട്ടിന്‍ ഷാവെസ് നോര്‍ത്ത് ഈസ്റ്റിനായി ഇരട്ട ഗോളുകള്‍ നേടി. 41-ാം മിനിറ്റില്‍ ടൊന്‍ഡോന്‍ബ സിങ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായാണ് ചെന്നൈയിന്‍ മത്സരം പൂര്‍ത്തിയാക്കിയത്. 

18 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്തായി.

Content Highlights: ISL 2019-20 Chennaiyin FC finish in fourth spot after draw against NorthEast United