ബെംഗളൂരു: ഐ.എസ്.എല്‍ ആറാം സീസണിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യപാദത്തില്‍ എ.ടി.കെയ്ക്കെതിരേ നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ്.സിക്ക് ജയം.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു, എ.ടി.കെയെ മറികടന്നത്. എട്ടാം തീയതി കൊല്‍ക്കത്തയിലാണ് രണ്ടാംപാദ മത്സരം.
31-ാം മിനിറ്റില്‍ ദെഷോണ്‍ ബ്രൗണാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്. എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയ്ക്ക് സംഭവിച്ച പിഴവ് മുതലെടുത്ത് ബ്രൗണ്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ബെംഗളൂരുവിന്റെ മൈതാനത്ത് പക്ഷേ കളംനിറഞ്ഞ് കളിച്ചത് എ.ടി.കെയായിരുന്നു. മത്സരത്തിന്റെ 63 ശതമാനം സമയവും പന്ത് എ.ടി.കെ താരങ്ങളുടെ കാലുകളിലായിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവും ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ മികവും അവര്‍ക്ക് പലപ്പോഴും വിനയായി.
84-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ ഫൗള്‍ ചെയ്തതിന് നിഷു കുമാറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് രണ്ടാംപാദത്തില്‍ ബെംഗളൂരുവിന് തിരിച്ചടിയാകും.
20754 കാണികളാണ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്.
Content Highlights: ISL 2019-20 Bengaluru FC beat ATK