ബെംഗളൂരു: കളിതീരാന്‍ മൂന്നു മിനിറ്റ് ബാക്കിനില്‍ക്കെ ഉദാന്ത സിങ് നേടിയ ഗോളില്‍ ബെംഗളൂരു എഫ്.സി.ക്ക് ജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഡല്‍ഹി ഡൈനാമോസിനെയാണ് തോല്‍പ്പിച്ചത് (1-0). ഇതോടെ ടീം ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

അവസാനഘട്ടംവരെ ഒപ്പത്തിനൊപ്പം പൊരുതിയ ഡല്‍ഹിക്ക് മത്സരഫലം നിരാശ പകരുന്നതായി. ജയത്തോടെ ഏഴു കളിയില്‍നിന്ന് 19 പോയന്റുമായാണ് ബെംഗളൂരു ഒന്നാമതെത്തിയത്. 

എട്ടു കളിയില്‍നിന്ന് 16 പോയന്റുള്ള എഫ്.സി. ഗോവയാണ് രണ്ടാം സ്ഥാനത്ത്. ഒമ്പതു കളിയില്‍നിന്ന് നാലു പോയന്റുമായി ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുന്നു.

Content Hghlights: Udanta Singh's Late Strike Takes Bengaluru FC to Top of ISL Table