ജംഷേദ്പുര്‍: ജയത്തോടെ ജംഷേദ്പുര്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നാലാമതെത്തി. ബുധനാഴ്ച നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ (2-1) ഡല്‍ഹി ഡൈനാമോസിനെ തോല്‍പിച്ചു.

24-ാം മിനിറ്റില്‍ ലാലിന്‍സുവാല ചാങ്തയിലൂടെ ഡല്‍ഹി മുന്നിലെത്തി. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ടിം കാഹില്‍ ജംഷേദ്പുരിനെ ഒപ്പമെത്തിച്ചു. 61-ാം മിനിറ്റില്‍ ഫാറുഖ് ചൗധരിയുടെ വകയായിരുന്നു ജംഷേദ്പുരിന്റെ വിജയഗോള്‍.

12 മത്സരങ്ങളില്‍ 19 പോയന്റാണ് ജംഷേദ്പുരിന്റെ സമ്പാദ്യം. പതിനൊന്ന് മത്സരങ്ങളില്‍ നാലു പോയന്റ് മാത്രമുള്ള ഡല്‍ഹി അവസാന സ്ഥാനത്താണ്.

Content Highlights: Tim Cahill, Farukh Choudhary fire Jamshedpur back into top four ISL 2018