പുണെ: ഐ.എസ്.എല്‍ ക്ലബ്ബ് പുണെ സിറ്റി എഫ്.സിയെ ഇനി മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഫില്‍ ബ്രൗണ്‍ പരിശീലിപ്പിക്കും. ഐ.എസ്.എല്ലില്‍ ശേഷിക്കുന്ന സമയത്തേക്കാണ് നിയമനം. 2006 മുതല്‍ 2010 വരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ഹള്‍ സിറ്റിയുടെ പരിശീലകനായിരുന്നു.

ഈ സീസണ്‍ തുടങ്ങി ഒരു മാസത്തിനു മുന്‍പു തന്നെ കോച്ച് മിഗ്വേല്‍ ഏയ്ഞ്ചല്‍ പോര്‍ച്ചുഗലിനെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ താത്കാലിക പരിശീലകനായി പ്രധ്യും റെഡ്ഡിയെ നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഫില്‍ ബ്രൗണ്‍ നിയമിതനാകുന്നത്. 

Phil Brown joins as Head coach of FC Pune City

ബ്ലാക്ക് പൂള്‍, സൗത്ത് എന്‍ഡ് യുണൈറ്റഡ്, പ്രെസ്റ്റണ്‍ എന്നീ ഇംഗ്ലീഷ് ക്ലബ്ബുകളെയും ബ്രൗണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ബോള്‍ട്ടണ്‍ വാന്‍ഡറേഴ്സ്, ബ്ലാക്ക് പൂള്‍, ഹാളിഫാക്സ് ടൗണ്‍ എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ്. ഹള്‍ സിറ്റിയെ പരിശീലിപ്പിക്കവെ പ്രീമിയര്‍ ലീഗ് മാനേജര്‍ ഓഫ് ദി മന്ത് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Content Highlights: Phil Brown joins as Head coach of FC Pune City