പുണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. പുണെ സിറ്റി എഫ്.സി.യെയാണ് കീഴടക്കിയത് (2-0). 

നായകന്‍ ബര്‍ത്തലോമ്യു ഓഗ്ബെച്ച (23), യുവാന്‍ ക്രുസ് മാസിയ (90+1) എന്നിവര്‍ ഗോള്‍ നേടി. ലീഗില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അഞ്ചാം ജയമാണിത്. 

എട്ടു കളിയില്‍നിന്ന് 17 പോയന്റുമായിട്ടാണ് അവര്‍ രണ്ടാമതെത്തിയത്. ഏഴു കളിയില്‍നിന്ന് 19 പോയന്റുള്ള ബെംഗളൂരു എഫ്.സി.യാണ് ഒന്നാമത്. ഒമ്പതു കളിയില്‍നിന്ന് അഞ്ചു പോയന്റുള്ള പുണെ എട്ടാം സ്ഥാനത്താണ്.

Content Highlights: NorthEast beat Pune 2-0 ISL 2018