ഗുവാഹട്ടി: നോര്‍ത്ത് ഈസ്റ്റിനെതിരേ 90 മിനിറ്റു വരെ കേരള ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചുവെന്നും അതിനുശേഷമുള്ള ചില തീരുമാനങ്ങളാണ് കളി മാറ്റിയതെന്നും പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്.  

ഒരു പെനാല്‍റ്റി വഴങ്ങിയതായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയത്. ചില തീരുമാനങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കാന്‍ കാരണം. ടാക്കിള്‍ ചെയ്യാനുള്ള സന്ദേശ് ജിങ്കന്റെ ആ തീരുമാനം തെറ്റിപ്പോയി. മത്സരത്തില്‍  മുന്നിട്ടു നില്‍ക്കുമ്പോള്‍ ഇത്തരം എളുപ്പമുള്ള അവസരങ്ങള്‍ ഗോളടിക്കാന്‍ ഒരുക്കിക്കൊടുക്കുന്നത് ശരിയല്ല. ജെംഷേദ്​പുർ താരം ചലഞ്ച് കാത്ത് നില്‍ക്കുകയായിരുന്നു. അത് തിരിച്ചറിയാതെ ജിങ്കന്‍ അങ്ങനെ ഒരു ടാക്കിളിന് പോകരുതായിരുന്നു-ജെയിംസ് വ്യക്തമാക്കി. 

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ അടുത്ത മത്സരത്തില്‍ ചെന്നൈയിനെ പരാജയപ്പെടുത്തിയെ പറ്റൂ. ഇനിയും തോറ്റാല്‍ പ്ലേ ഓഫിലെത്താനാകില്ല. ക്രിസ്മസിന് മുമ്പ് ഉള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഡേവിഡ് ജെയിംസ് കൂട്ടിച്ചേര്‍ത്തു. 

Content Highlights: Kerala Blasters did well till the 90th minute says David James ISL 2018 Manjappada