ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്.സി.ക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ഹോംഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്.സി.യെ പരാജയപ്പെടുത്തിയത്. 87-ാം മിനിറ്റില്‍ ഒഗ്‌ബെച്ചേയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്  വേണ്ടി ഗോള്‍ നേടിയത്. 

ഗോളൊന്നും പിറക്കാതിരുന്ന ആദ്യപകുതിക്ക് ശേഷം ചെന്നൈയുടെ ഗോള്‍വല ലക്ഷ്യമാക്കി നീങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ഗുവാഹത്തിയിലെ സ്‌റ്റേഡിയത്തില്‍ കണ്ടത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ആതിഥേയര്‍ ബോള്‍ പൊസെഷനിലും മുന്നിട്ടുനിന്നു. ഒടുവില്‍ 87-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിന്‍ ഗോള്‍വല ചലിപ്പിച്ചത്. 

Content Highlights: isl north east united beats chennaiyin fc