ചെന്നൈ: വിജയമുറപ്പിച്ച മത്സരങ്ങൾ അവസാനഘട്ടത്തിൽ സമനിലയിലും പരാജയത്തിലും കൊണ്ടവസാനിപ്പിക്കുന്നുവെന്ന പേരുദോഷം കേരള ബ്ലാസ്റ്റേഴ്സിനെ വിട്ടൊഴിയുന്ന മട്ടില്ല. ജയം അനിവാര്യമായ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയോടും ഗോൾരഹിത സമനില വഴങ്ങിയിരിക്കുകയാണ് മഞ്ഞപ്പട.

ഒൻപത് മത്സരങ്ങളിൽ ഒരു ജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് എട്ട് പോയിന്റോടെ ഏഴാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഒൻപത് കളികളിൽ നിന്ന് അഞ്ച് പോയിന്റുള്ള ചെന്നൈയിന് സ്ഥാനക്കയറ്റം ലഭിച്ചു. അവർ ഇപ്പോൾ എട്ടാമതാണ്. പുണെയെയാണ് മറികടന്നത്.

കാര്യമായ ഗോൾ അവസരങ്ങളൊന്നും സൃഷ്ടിക്കാതെയാണ് ബ്ലാസ്റ്റേഴ്സ് ഗോൾരഹിത സമനില വഴങ്ങിയത്. ലക്ഷ്യബോധമില്ലാത്ത സ്ട്രൈക്കർമാരും ഭാവനയില്ലാത്ത മധ്യനിരയും തന്നെയാണ് ഇക്കുറിയും ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചത്.

ഇരു ടീമുകളും താളം കണ്ടെത്താൻ വൈകിയാണ് മത്സരം ആരംഭിച്ചത്. 4-2-3-1 ശൈലിയിൽ കളിച്ച ബ്ലാസ്റ്റേഴ്സാണ് ആദ്യം ഫോമിലായത്. എന്നാൽ, നല്ല ഗോളവസരം ഉണ്ടാക്കാൻ അവർക്കായില്ല.

പതുക്കെയാണ് കളിയിലേയ്ക്ക് തിരിച്ചെത്തിയതെങ്കിലും കൂടുതൽ നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് ചെന്നൈയിനാണ്. ഐസക്കും തോയ് സിങ്ങും നല്ല ഏതാനും അവസരങ്ങൾ പാഴാക്കി.

 മിഡ്ഫീൽഡായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ബലഹീനത.

LIVE UPDATES

 

Content Highlights: ISL Indian Supr League Kerala Blasters Chennayin FC Manjappada