പനാജി: ഐ.എസ്.എല്‍ പോരാട്ടത്തില്‍ സ്വന്തം മൈതാനത്ത് ജംഷേദ്പുര്‍ എഫ്.സിയോട് ഗോള്‍രഹിത സമനില വഴങ്ങി എഫ്.സി ഗോവ. വിരസമായ മത്സരത്തില്‍ ഇരു ടീമുകളും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിച്ചില്ല.

16 ഷോട്ടുകള്‍ ഗോളിലേക്കുതിര്‍ത്ത ഗോവയ്ക്ക് പക്ഷേ ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഒരു ഷോട്ട് മാത്രമാണ് ജംഷേദ്പുര്‍ ലക്ഷ്യത്തിലേക്ക് തൊടുത്തത്. 

സമനിലയോടെ 12 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റോടെ ഗോവ പട്ടികയില്‍ നാലാമതായി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ജംഷേദ്പുര്‍ അഞ്ചാമതും.

Content Highlights: ISL, FC Goa, Jamshedpur fc