ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്‌പെന്‍ഷന്‍. 

എ.ടി.കെയ്‌ക്കെതിരായ മത്സരത്തില്‍ എതിര്‍ താരം ജെഴ്‌സന്‍ വിയേരയെ മര്‍ദിച്ച സംഭവത്തെത്തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) രഹനേഷിനെതിരേ നടപടിയെടുത്തത്. ഇതോടെ വ്യാഴാഴ്ച ചെന്നെയ്ന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ രഹനേഷിന് കളിക്കാനാവില്ല.

ഈ മാസം നാലിന് എ.ടി.കെക്കെതിരായ മത്സരത്തിനിടെയായിരുന്നു നടപടിക്ക് അസ്പദമായ സംഭവം. എ.ടി.കെയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്കിനിടെ രഹനേഷ്, വിയേരയെ അടിച്ചെന്നായിരുന്നു ആരോപണം. പിന്നീട് ഇക്കാര്യത്തില്‍ എ.ഐ.എഫ്.എഫ് അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു. ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ നോര്‍ത്ത് ഈസ്റ്റിന്റെ താരമാണ് ഇരുപത്തിയഞ്ചുകാരനായ രഹനേഷ്.

Content Highlights: isl chennaiyin vs northeast united tp rehenesh suspended