കൊച്ചി: പുതിയ പരിശീലകന്‍ വിന്‍ഗാഡേയ്ക്ക് കീഴിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് രക്ഷയില്ല. പുതുവര്‍ഷത്തില്‍ വിജയത്തോടെ തുടക്കം കുറിക്കാനൊരുങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയില്‍ കൊല്‍ക്കത്തയോട് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന അഞ്ച് മിനിറ്റിലാണ് ഇരുടീമുകളുടേയും ഗോളുകള്‍ വന്നത്. 85-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ എഡു ഗാര്‍ഷ്യ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. പെനാല്‍റ്റി ബോക്സിനുള്ളിലേക്ക് വന്ന പന്ത് പോപ്ലാറ്റ്നികിന്റെ ഹെഡറിനൊടുവില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ജോണ്‍ ജോണ്‍സണ്‍ന്റെ കാലില്‍ തട്ടി വലയിലെത്തി. ബ്ലാസ്റ്റേഴ്‌സ് 1-1 കൊല്‍ക്കത്ത

സമനിലയോടെ ഒരു പോയിന്റ് ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്. 17 പോയിന്റുള്ള കൊല്‍ക്കത്ത ആറാമതാണ്‌

 

 

 

Content Highlights: ISL 2019 Kerala Blasters vs ATK