കൊല്‍ക്കത്ത: ഡല്‍ഹി ഡൈനാമോസിനെതിരേ കൊല്‍ക്കത്തയുടെ വിജയത്തോടെ ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് സമാപനം. ഇനി സെമിഫൈനല്‍ മത്സരങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷിയാകുക. 

ഇരുപാദങ്ങളിലുമായി നടക്കുന്ന സെമിഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ്.സിയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മുംബൈ സിറ്റിയും ഗോവയും മുഖാമുഖം വരും. 

ഡല്‍ഹി ഡൈനാമോസിനെ 2-1 നാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. എഡു ഗാര്‍സിയ (63), അന്‍കിത് മുഖര്‍ജി (88) എന്നിവര്‍ കൊല്‍ക്കത്ത ടീമിനായി സ്‌കോര്‍ ചെയ്തു. നന്ദകുമാര്‍ (72) ഡല്‍ഹിയുടെ ഗോള്‍ നേടി. ജയത്തോടെ 24 പോയന്റായ കൊല്‍ക്കത്ത ആറാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ 18 പോയിന്റുള്ള ഡൈനമോസ് എട്ടാം സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്.

Content Highlights: ISL 2019 Amar Tomar Kolkata vs Delhi Dynamos