മുംബൈ: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ വിജയം തുടര്‍ന്ന് മുംബൈ സിറ്റി എഫ്.സി. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ അവര്‍ ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഈ സീസണിലെ അവസാന ആറു മത്സരങ്ങളിലെ മുംബൈയുടെ അഞ്ചാം ജയമാണിത്. 

27-ാം മിനിറ്റില്‍ റയ്‌നിയര്‍ ഫെര്‍ണാണ്ടസും 55-ാം മിനിറ്റില്‍ മോഡു സോഗുവുമാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ഇതോടെ ലീഗില്‍ സോഗുവിന്റെ ഗോള്‍ നേട്ടം നാലായി. വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തെത്തി. പന്ത് കൈവശം വെക്കുന്നതില്‍ മുന്നിലായിരുന്നെങ്കിലും ചെന്നൈയിന് ഗോള്‍ നേടാന്‍ സാധിച്ചില്ല. 

11 മത്സരങ്ങളില്‍ ചെന്നൈയിന്റെ എട്ടാം പരാജയമാണിത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചു.

Content Highlights: ISL 2018 Mumbai City sink Chennaiyin to climb to the second spot