ജംഷേദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ജംഷേദ്പുര്‍ എഫ്.സി. ഗോള്‍രഹിത സമനിലയില്‍ തളച്ചു. 

കളിയില്‍ ആധിപത്യം പുലര്‍ത്തിയത് ജംഷേദ്പുര്‍ ആണെങ്കിലും കൂടുതല്‍ ആക്രമണം നടത്തിയത് നോര്‍ത്ത് ഈസ്റ്റാണ്‌. 13 ഷോട്ടുകളാണ് ടീം ഉതിര്‍ത്തത്. 

സമനിലയോടെ ഒമ്പതു കളിയില്‍നിന്ന് 18 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 10 കളിയില്‍നിന്ന് 15 പോയന്റായ ജംഷേദ്പുര്‍ നാലാം സ്ഥാനത്തേക്ക് കയറി. എട്ട് കളിയില്‍ 22 പോയിന്റുള്ള ബെംഗളൂരു എഫ്സി തന്നെയാണ് പട്ടികയില്‍ മുന്നില്‍. 

Content Highlights: ISL 2018 Jamshedpur FC vs NorthEast United FC