ജംഷേദ്പുര്‍: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കരുത്തുകാട്ടി. 3-1 നാണ് ജംഷേദ്പുരിന്റെ വിജയം. 

പാബ്ലോ മോര്‍ഗാഡോ (14), കാര്‍ലോസ് കാല്‍വോ (പെനാല്‍ട്ടി 29), രാജു ഗെയ്ക് വാദ് (71) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തു. റാഫേല്‍ അഗുസ്‌തോ (പെനാല്‍ട്ടി 68) ചെന്നൈയിനായി ലക്ഷ്യം കണ്ടു.

ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയുടെ ആറാം തോല്‍വിയാണ്. ജയത്തോടെ ഒമ്പത് കളിയില്‍ നിന്ന് 14 പോയന്റായ ജംഷേദ്പുര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

Content Highlights: ISL 2018 Jamshedpur FC beat Chennaiyin FC 3-1