പുണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പുണെ സിറ്റിക്ക് മൂന്നാം ജയം. ബുധനാഴ്ച നടന്ന മത്സരത്തില്‍ പുണെ എതിരില്ലാത്ത രണ്ടു ഗോളിന് എഫ്.സി. ഗോവയെ തോല്‍പ്പിച്ചു. 

മാഴ്സലീന്യോ (74), മാര്‍കോ സ്റ്റാന്‍കോവിച്ച് (90) എന്നിവരുടെ വകയായിരുന്നു പുണെയുടെ ഗോളുകള്‍. ജയത്തോടെ പുണെ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 

പുണെയ്ക്ക് 12 മത്സരങ്ങളില്‍നിന്ന് 11 പോയന്റുണ്ട്. തോറ്റെങ്കിലും ഗോവ ലീഗില്‍ നാലാംസ്ഥാനം നിലനിര്‍ത്തി. 10 മത്സരങ്ങളില്‍ പതിനേഴ് പോയന്റാണ് അവരുടെ സമ്പാദ്യം. പത്തുകളിയില്‍ 24 പോയന്റുള്ള ബെംഗളൂരു എഫ്.സി.യാണ് ലീഗില്‍ മുന്നില്‍.

Content Highlights: ISL 2018 FC Pune City vs FC Goa