ന്യൂഡല്‍ഹി: ചെന്നൈയിന്‍ എഫ്.സിക്കും ഡല്‍ഹി ഡൈനാമോസിനും ഐ.എസ്.എല്‍ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

എവേ ഗ്രൗണ്ട് മത്സരമായിട്ടു പോലും മത്സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ ചെന്നൈയിന് സാധിച്ചു. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ചെന്നൈയിന്റെ താരങ്ങള്‍  ഒരുക്കിയെടുത്തത്. എന്നാല്‍ ഡല്‍ഹിയുടെ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോണ്‍സൊറോയെ മറികടക്കാനായില്ല. 

ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈയിന് ഇത് സീസണിലെ ആദ്യ പോയന്റാണ്. ചെന്നൈയിന്റെ ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണിത്. നാല് മത്സരം കളിച്ച ഡല്‍ഹി വഴങ്ങുന്ന മൂന്നാമത്തെ സമനിലയാണിത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈയിന്‍. മൂന്ന് പോയിന്റുള്ള ഡെല്‍ഹി എട്ടാമതും. 

Content Highlights: ISL 2018 Delhi Dynamos vs Chennaiyin FC