ന്യൂഡല്‍ഹി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനായി നിര്‍ത്തിവെച്ച ഐ.എസ്.എല്‍ മത്സരങ്ങള്‍ ഒരിടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്നു. 

ജനുവരി 25-നാണ് ഐ.എസ്.എല്‍ രണ്ടാം പാദത്തിന് തുടക്കമാവുന്നത്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ നേരിടും. മാര്‍ച്ച് മൂന്നിന് ലീഗ് റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും. സെമി പോരാട്ടങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ വീഴ്ത്തിയ മഞ്ഞപ്പട കൊച്ചിയിലും ജയമാവര്‍ത്തിക്കാനാകും ശ്രമിക്കുക.

ബെംഗളൂരു എഫ്.സിയും എഫ്.സി ഗോവയും ഒഴികെ മറ്റു ടീമുകളെല്ലാം 12 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 11 മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ബെംഗളൂരുവാണ് ലീഗില്‍ ഒന്നാമത്. മൂന്നു പോയിന്റ് പിറകിലായി മുംബൈ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.

Content Highlights: indian super league to resume on january 25th