മഡ്ഗാവ്: ഫെറാന്‍ കൊറോമിനസിന്റെ ഇരട്ടഗോള്‍ മികവില്‍ എഫ്.സി. ഗോവയ്ക്ക് ഐ.എസ്.എല്ലില്‍ വമ്പന്‍ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഗോവ (5-1)ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു.

59, 84 മിനിറ്റുകളിലായിരുന്നു കൊറോമിനസിന്റെ ഗോളുകള്‍. എഡു ബെഡിയ (69), ഹ്യൂഗോ ബൗമോസ് (71), മിഗ്വെയ്ല്‍ ഫെര്‍ണാണ്ടസ് (90) എന്നിവര്‍ ഓരോ ഗോളും നേടി. ബര്‍ത്തോമെവ് ഒഗ്ബേച്ചയുടെ (90) വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍.

ജയത്തോടെ ഗോവ മൂന്നാമതെത്തി. പതിനൊന്ന് മത്സരങ്ങളില്‍ 20 പോയന്റാണ് അവരുടെ സമ്പാദ്യം. തോല്‍വി നോര്‍ത്ത് ഈസ്റ്റിനെ നാലാമതാക്കി. വടക്ക് കിഴക്കന്‍ ടീമിനും 20 പോയന്റുണ്ടെങ്കിലും മികച്ച ഗോള്‍ശരാശരിയാണ് ഗോവയെ തുണച്ചത്.

Content Highlights: FC Goa vs NorthEast United FC  ISL 2018