മഡ്ഗാവ്: ഐ.എസ്.എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എ.ടി.കെയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്.സി ഗോവ. 

ഫെറാന്‍ കോറോമിനാസിന്റെ ഇരട്ടഗോള്‍ മികവിലാണ് ഗോവയുടെ വിജയം. 52, 81 മിനിറ്റുകളിലാണ് സ്പാനിഷ് താരം സ്‌കോര്‍ ചെയ്തത്. ഇതില്‍ രണ്ടാം ഗോള്‍ പെനാല്‍ട്ടിയില്‍നിന്നായിരുന്നു. ആദ്യമിനിറ്റില്‍ ജാക്കിചന്ദ് സിങ്ങും ഗോവയ്ക്കായി ലക്ഷ്യംകണ്ടു.

മത്സരം തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ ഗോവ മുന്നിലെത്തി. ഫെറാന്‍ കോറോ നല്‍കിയ പാസ് ജാക്കിചന്ദ് സിങ് വലയിലെത്തിച്ചു. ഇടവേളക്ക് ശേഷം 52-ാം മിനിറ്റില്‍ കോറോയിലൂടെ ഗോവ ലീഡുയര്‍ത്തി. പിന്നാലെ കോറോയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അദ്ദേഹം തന്നെ ലക്ഷ്യത്തിലെത്തിച്ചു. 

മത്സരത്തിലുടനീളം ഗോവ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ജയത്തോടെ 15 കളിയില്‍നിന്ന് 28 പോയന്റായ ഗോവ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 16 കളിയില്‍നിന്ന് 21 പോയന്റുള്ള എ.ടി.കെ. ആറാം സ്ഥാനത്താണ്.

Content Highlights: FC Goa move to 2nd spot with 3-0 win over atk