ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തോല്‍വിയറിയാതെയുള്ള കുതിപ്പ് തുടര്‍ന്ന് ബെംഗളൂരു എഫ്.സി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ചു.  

37-ാം മിനിറ്റില്‍ എറിക് പാര്‍തലുവിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ ഗോള്‍. സീസണില്‍ ബെംഗളൂരുവിന്റെ എട്ടാം ജയമാണിത്. 

പതിനൊന്ന് മത്സരങ്ങളില്‍ 27 പോയന്റുമായി ലീഗില്‍ മുന്നിലാണ് അവര്‍. 12 മത്സരങ്ങളില്‍ 16 പോയന്റുള്ള എ.ടി.കെ. ആറാം സ്ഥാനത്താണ്.

Content Highlights: Bengaluru FC vs ATK  ISL 2018