കൊച്ചി:  ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോം മത്സരത്തിന് ആവേശം പകര്‍ന്ന് ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരം കാണാന്‍ സൈനിക വേഷത്തിലാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. 

കേരളത്തെ പ്രളയത്തില്‍ നിന്ന് കൈപ്പിടിച്ചുയര്‍ത്തിയ സൈനികരോടുള്ള ആദരവ് പ്രകടിപ്പിക്കാനായിരുന്നു ലെഫ്. കേണല്‍ കൂടിയായ മോഹന്‍ലാല്‍ സൈനിക വേഷമണിഞ്ഞത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതോടെയാണ് മോഹന്‍ലാല്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറായത്.

MOHANLAL
മോഹന്‍ലാല്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നു   ഫോട്ടോ: ഐഎസ്എല്‍

 

Content Highlights: Kerala Blasters vs Delhi Dynamos ISL Match Mohanlal in army uniform