കൊച്ചി: ഗോവയ്ക്കെതിരായ മത്സരത്തില്‍ ഗോളടിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ റിനോ ആന്റോയും സി.കെ. വിനീതും മദ്യപിക്കുന്നവരുടെ ശരീരഭാഷ കാണിച്ചത് ശരിയായില്ലെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. 

ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ: 'മുന്‍ കോച്ച് മ്യൂലന്‍സ്റ്റീനുള്ള മറുപടി ജിംഗാന്‍ ചത്തുകളിച്ച് നല്‍കുന്നത് കണ്ടു. റിനോയും വിനീതും പുറത്തെടുത്ത മദ്യപിക്കുന്നവരുടെ ശരീരഭാഷ ഫുട്ബോള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്തതായിരുന്നു. കളി കാണുന്ന കുട്ടികള്‍ക്ക് അത് നല്‍കുന്ന സന്ദേശം അത്ര നല്ലതല്ല'.

ഇതു സംബന്ധിച്ച് 'മാതൃഭൂമി'യില്‍ വന്ന വാര്‍ത്ത അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ മദ്യപനാണെന്ന മട്ടില്‍ മുന്‍ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞിരുന്നു. ഗോവയ്ക്കെതിരേ ഗോള്‍ നേടിയ ശേഷം വിനീതും റിനോയും കൈകോര്‍ത്ത് മദ്യപിക്കുന്നതായി ആംഗ്യം കാണിച്ചിരുന്നു. മ്യൂലന്‍സ്റ്റീനെ പരിഹസിക്കുന്നതും വിവാദത്തില്‍ ജിംഗാനൊപ്പമാണെന്ന് വ്യക്തമാക്കുന്നതുമായിരുന്നു ഈ ആംഗ്യം.

Content Highlignts: NS Madhavan on CK Vineeth and Rino Anto Goal Celebration