ജാംഷേദ്പുർ:  ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ  ചെന്നൈയിൻ എഫ്.സിക്ക് ജയം.  പെനാൽട്ടി ഗോളിൽ ജാംഷേദ്പുർ എഫ്.സിയെയാണ് തോൽപ്പിച്ചത് (1-0). 41-ാം മിനിറ്റിലാണ് ജെജെ ലാൽപെഖുല വിധിനിർണ്ണയിച്ച ഗോൾ നേടി.

ജയത്തോടെ എട്ട് കളിയിൽ നിന്ന് 16 പോയന്റുമായി ചെന്നൈയിൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറു കളിയിൽ നിന്ന് 12 പോയന്റുള്ള എഫ്.സി ഗോവയാണ് രണ്ടാമത്. ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ ലഭിച്ച പെനാൽട്ടി പാഴാക്കിയതാണ് ആതിഥേയർക്ക് വിനയായത്.

ആദ്യപകുതിയിൽ ഇരുടീമുകൾക്കും പെനാൽട്ടി ലഭിച്ചെങ്കിലും ചെന്നൈയിന് മാത്രമാണ് ഗോളാക്കാൻ കഴിഞ്ഞത്. 41-ാം മിനിറ്റിലാണ് ജെജെ ലാൽ പെഖുല ചെന്നൈയിന് ലഭിച്ച പെനാൽട്ടി ഗോളാക്കിയത്.  എന്നാൽ ജാംഷേദ്പുരിനായി കെർവസ് ബെൽഫോർട്ട് എടുത്ത കിക്ക് ചെന്നൈയിൻ ഗോളി കരൺജിത്ത് രക്ഷപ്പെടുത്തി.