ബെംഗളൂരു: ഐ.എസ്.എല്‍ നാലാം സീസണില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു എഫ്.സി. വെള്ളിയാഴ്ച്ച സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എഫ്.സി ഗോവയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ബെംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചത്. 

35-ാം മിനിറ്റില്‍ എഡു ഗാര്‍സിയയിലൂടെ മുന്നിലെത്തിയ ബെംഗളൂരുവിനായി 82-ാം മിനിറ്റില്‍ ഡിമാസ് ഡെല്‍ഗാഡോ രണ്ടാം ഗോള്‍ നേടി. ബോള്‍ പൊസിഷനില്‍ ഗോവയാണ് മുന്നിട്ടു നിന്നതെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 

15 മത്സരങ്ങളില്‍ നിന്ന് 11 വിജയവുമായി 33 പോയിന്റോടെയാണ് ബെംഗളൂരു സെമിയിലേക്ക് കുതിച്ചത്. നാല് തോല്‍വി മാത്രമാണ് സീസണില്‍ ഇതുവരെ ബെംഗളൂരു നേരിട്ടത്.  

Content Highlights: ISL 2018 Bengaluru FC vs Goa FC