ഗുവാഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ സ്വന്തം തട്ടകത്തില്‍ രണ്ട് ഗോളിന് തകര്‍ത്ത് മുംബൈക്ക് വിജയം. മത്സരത്തിന്റെ 34, 68 മിനിറ്റുകളില്‍ ബല്‍വന്ദ് സിങ് നേടിയ ഇരട്ട ഗോളിനാണ് മുംബൈ വിജയം പിടിച്ചെടുത്തത്. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധനിര വരുത്തിയ പിഴവിലാണ് മുംബൈയുടെ രണ്ടു ഗോളുകളും പിറന്നത്. 

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമും പന്ത് കൈയ്യടക്കി കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതിരുന്നതാണ് നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായത്. വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും സഹിതം 10 പോയന്റോടെ മുംബൈ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ നിന്ന്‌ ഒരു വിജയം മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്. 

Content Highlights: ISL 2017 Northeast United FC vs Mumbai City FC