ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം വിജയം. വെള്ളിയാഴ്ച്ച രാത്രി നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചു. 

73-ാം മിനിറ്റില്‍ സീകിന്യ വിജയികളുടെ ഗോള്‍ നേടി. റോബിന്‍ സിങ്ങ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ തൊടുത്ത ഷോട്ട് ഗോളി രഹ്നേഷ് രക്ഷപ്പെടുത്തിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡര്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. പന്ത് ലഭിച്ച് സീകിന്യ ബോക്‌സിന് പുറത്തു നിന്നൊരു ലോങ് റേഞ്ചിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 

വിജയത്തോടെ മൂന്നു പോയിന്റ് കൂടി കൂട്ടിച്ചേര്‍ത്ത കൊല്‍ക്കത്ത പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയന്റാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം. ഇത്രയും മത്സരങ്ങളില്‍ നിന്ന ഏളു പോയന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.

Content Highlights: ISL 2017 Kolkata vs North East United