ജെംഷഡ്പുര്‍: ഐ.എസ്.എല്ലില്‍ വീണ്ടും ഗോള്‍രഹിത മത്സരം. സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ ജെംഷഡ്പുര്‍ എഫ്.സിയെ കൊല്‍ക്കത്ത സമനിലയില്‍ പിടിച്ചു. 

നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത അരങ്ങേറ്റക്കാരായ ബെംഗളൂരു എഫ്.സിയോടെ നേരത്തെ മൂന്നു ഗോളിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആ തോല്‍വിയുടെ ക്ഷീണം പാതി തീര്‍ക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞു. ബോള്‍ പൊസിഷനും ലക്ഷ്യത്തിലേക്കുള്ള ഷോട്ടിലും ജെംഷഡ്പുരിനേക്കാള്‍ മുന്നിലായിരുന്നു കൊല്‍ക്കത്ത. 

ഇരുടീമുകളും ആറു കോര്‍ണറുകള്‍ വഴങ്ങിയപ്പോള്‍ കൊല്‍ക്കത്ത ഒരു മഞ്ഞക്കാര്‍ഡും വാങ്ങി. സമനിലയോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

Content Highlights: ISL 2017 Kolkata vs Jamshedpur FC Football