കൊച്ചി: നിറഞ്ഞുകവിഞ്ഞ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഐഎസ്എല്ലില്‍ തുടക്കക്കാരായ ജംഷേദ്പുരാണ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ഗോള്‍ അകന്നുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് മികവുകാട്ടി. കൂടുതല്‍ സമയവും പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ കൈവശമായിരുന്നെങ്കിലും ഗോളിനായുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല. 

ISL

ഒമ്പതാം മിനിറ്റിലാണ് കേരളത്തിന് ഗോളെന്നുറപ്പിച്ച ആദ്യ അവസരം ലഭിച്ചത്. സികെ വിനിതിന്റെ ഹെഡര്‍ ചെറിയ വ്യത്യാസത്തിലാണ് പോസ്റ്റിന് മുകളിലൂടെ പോയത്. പോസ്റ്റിന് മുന്നില്‍ മിന്നല്‍ സേവുകളുമായി കളം നിറഞ്ഞ ഗോളി പോള്‍ റച്ചുബ്ക്ക ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിലേറെ തവണ രക്ഷപ്പെടുത്തി. സന്തോശ് ജിങ്കന്‍ നയിച്ച പ്രതിരോധ കോട്ട തകര്‍ക്കാന്‍ ജംഷേദ്പുര്‍ മുന്നേറ്റനിര നന്നായി വിയര്‍പ്പൊഴുക്കിയെങ്കിലും പ്രതിരോധകോട്ട തകരാതെ നിന്നു. അതേസമയം ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം സമനില മുന്നോട്ടുള്ള യാത്രയില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായേക്കും.

30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടകരമായി പതിച്ച ഫ്രീ കിക്കും 90-ാം മിനിറ്റില്‍ പോസ്റ്റിലേക്ക് ബെര്‍ബറ്റോവിന്റെ അളന്നുമുറിച്ചുള്ള ഷോട്ടും അതിവേഗ നീക്കത്തിലൂടെ തട്ടിയകറ്റിയ റച്ചൂബ്ക്കയാണ് ഗോളടിക്കാന്‍ മറന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഗോള്‍ വഴങ്ങാതെ രക്ഷിച്ചത്. മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിച്ച ജംഷേദ്പുരിന്റെ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം. രണ്ടു സമനിലയോടെ രണ്ടു പോയന്റുമായി നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. അത്രതന്നെ പോയന്റുള്ള ജംഷേദ്പുര്‍ അഞ്ചാം സ്ഥാനത്തും. ഇനി കൊച്ചിയില്‍ ഡിസംബര്‍ മൂന്നിന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Live Updates...

*ബ്ലാസ്റ്റേഴ്‌സില്‍ ഒരു മാറ്റം മാത്രം. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മിലന്‍ സിങ്ങിനെ സൈഡ് ബെഞ്ചിലേക്ക് മാറ്റി ജാക്കിചന്ദ് സിങ്ങിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

*മലയാളി താരം കെ പ്രശാന്ത് ഇത്തവണയും പകരക്കാരുടെ ബെഞ്ചിലാണ്‌.

isl

isl

 

*മത്സരം അല്‍പസമയത്തിനകം ആരംഭിക്കു. മഞ്ഞ കടലായി സ്റ്റേഡിയം.

*ഫസ്റ്റ് ടച്ച്...

* 4' - ജംഷേദ്പുരിന് ഗാള്‍ അവസരം പാഴായി. പോസ്റ്റിന് തൊട്ടുപുറത്തുനിന്ന് ജെറിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.

* 7' - ജംഷേദ്പുരിന് അനുകൂലമായി ഫ്രീകിക്ക് നേരെ ബ്ലാസ്റ്റേഴ്‌സ് ഗോളിയുടെ കൈകളില്‍.

* 9' - Just Miss... സികെ വിനീതിന് മികച്ച അവസരം. പോസ്റ്റിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ ബോള്‍ ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യത്തിലെത്താതെ പുറത്തേക്ക്‌.

16'ബെര്‍ബറ്റോവിന് സുവര്‍ണാവസരം. ഇടതുവിങ്ങില്‍ നിന്ന് ഇയാന്‍ ഹ്യും നല്‍കിയ പാസില്‍ മികച്ച ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് ഗോളിയുടെ കൈയില്‍ തട്ടി തെറിച്ചു.

* 19' ജംഷേദ്പുരിന് അനുകൂലമായ കേര്‍ണര്‍ കിക്ക്, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനനിര തട്ടിയകറ്റി.

* മത്സരം ഇരുപത് മിനിറ്റ് പിന്നിടുന്നു... ഗോള്‍ രഹിതം.

* 23' - ബെല്‍ഫോര്‍ട്ടിന്റെ മുന്നേറ്റം... അപകടം വിതയ്ക്കാതെ പുറത്തേക്ക്.

തുടരെ തുടരെ ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം. ജംഷേദ്പുര്‍ പ്രതിരോധം സുശക്തം.

* 29' - ജിങ്കന്റെ ഫൗളില്‍ ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ജംഷേദ്പുരിന് അനുകൂലമായ ഫ്രീകിക്ക്... ഗോളി പോല്‍ റച്ചുബ്ക്കയുടെ മിന്നല്‍ സേവില്‍ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു.

* മത്സരം ആദ്യ പകുതിയോടടുക്കുന്നു. ബ്ലാസ്‌റ്റേഴ്‌സ് 0-0 ജംഷേദ്പുര്‍.

ISL

* 45' - ആദ്യ പകുതിയില്‍ രണ്ട് മിനിറ്റ് ആഡ് ഓണ്‍ ടൈം.

* ഹാഫ് ടൈം വിസില്‍. ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിച്ചു.

 * രണ്ടാം പകുതി ആരംഭിച്ചു....

56' ഫൗള്‍, ജംഷേദ്പുര്‍ താരം മെഹ്താബിന് മഞ്ഞ കാര്‍ഡ്.

* 57' - ഹ്യും എടുത്ത ഫ്രീകിക്ക് നേരെ ഗോളിയുടെ കൈകളിലേക്ക്.

* 59' - ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം വീണ്ടും ജംഷേദ്പുര്‍ പ്രതിരോധ നിര തട്ടിയകറ്റുന്നു. 

* 61' - കളിയിലെ ആദ്യ സബ്സ്റ്റിറ്റിയൂഷന്‍, ജംഷേദ്പുരില്‍ ജെറിക്ക് പകരം ഫറൂഖ് ഇറങ്ങി.

* 65' - ജംഷേദ്പുര്‍ മലയാളി താരം അനസ് പരിക്ക് മൂലം കയറി.

* 66 ഫൗള്‍, ജംഷേദ്പുര്‍ താരം ഫറൂഖിന് മഞ്ഞ കാര്‍ഡ്‌.

* 69' - പോസ്റ്റിന് തൊട്ടുവെളിയില്‍ നിന്ന് ഹ്യൂമിന്റെ ഫ്രീകിക്ക്, ചെറിയ വ്യത്യാസത്തില്‍ പോസ്റ്റിന് ഇടതുവശത്തുകൂടി പുറത്തേക്ക്‌.

* 70' - ബ്ലാസ്റ്റേഴ്‌സ് സബ്സ്റ്റിറ്റിയൂഷന്‍, ഹ്യൂമിനെ കയറ്റി മാര്‍ക്ക് സിഫനോസ് ഇറങ്ങി.

* 73' - ഫറൂഖിന്റെ മികച്ച് ഷോട്ട്, ബ്ലാസ്‌റ്റേഴ്‌സ് ഗോളി തട്ടിയകറ്റി.

മത്സരം അവസാന പത്തു മിനിറ്റിലേക്ക്, ബ്ലാസ്റ്റേഴ്‌സ് 0-0 ജംഷേദ്പുര്‍

89' - പോസ്റ്റിന് മുന്നില്‍ രക്ഷകനായി പോള്‍ റബൂച്ച്ക്ക്, വീണ്ടും മിന്നല്‍ സേവ്

90' - നാല് മിനിറ്റ് ആഡ് ഓണ്‍ ടൈം

ഫൈനല്‍ വിസില്‍, ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. 0-0