ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. 

മത്സരം തുടങ്ങി 17-ാം മിനിറ്റില്‍ തന്നെ മാഴ്‌സീഞ്ഞോയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. പിന്നീട് 22-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് വീണ്ടും ഡല്‍ഹിയെ ഞെട്ടിച്ചു. സെസാരിയോയായിരുന്നു ഗോള്‍സ്‌കോറര്‍.  

ബോള്‍ പൊസിഷനില്‍ ഡല്‍ഹിയാണ് മുന്നിട്ടു നിന്നതെങ്കിലും അവര്‍ക്ക് അവസരങ്ങളൊന്നും മുതലാക്കാനായില്ല. അതേസമയം നോര്‍ത്ത് ഈസ്റ്റ് കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. 

Content Highlights: ISL 2017 Delhi Dynamos vs NorthEast United