ബെംഗളൂരു: സ്വന്തം തട്ടകമായ ബെംഗളൂരു ശ്രീ കണ്ടീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷം വരെ ആധിപത്യത്തോടെ കളിച്ചിട്ടും ബെംഗളൂരുവിന് തോല്‍വി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വഴങ്ങിയ പെനാല്‍റ്റിയാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 90-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പിഴവുകൂടാതെ ഗോണ്‍കാല്‍വസ് പോസ്റ്റിലെത്തിച്ചാണ് ജംഷേദ്പൂര്‍ വിജയം പിടിച്ചെടുത്തത്. 

പോസ്റ്റ് ലക്ഷ്യമാക്കി ബെംഗളൂരു പത്തോളം ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും നിര്‍ഭാഗ്യത്താല്‍ ഒന്നുപോലും ഗോളില്‍ കലാശിച്ചില്ല. തോറ്റെങ്കിലും ബെംഗളൂരുവിനായി കളംനിറഞ്ഞ് കളിച്ച മിക്കുവാണ് കളിയിലെ താരം. വിജയത്തോടെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജംഷേദ്പൂര്‍ രണ്ട് വിജയവും മൂന്ന് സമനിലയും സഹിതം ഒമ്പത് പോയന്റോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 12 പോയന്റുള്ള ബെംഗളൂരു എഫ്‌സി രണ്ടാം സ്ഥാനത്ത് തുടരും.

Content Highlights: ISL 2017 Bengaluru FC vs Jamshedpur FC