കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ ഏറെ നാടകീതയകള്‍ക്കൊടുവില്‍ തുടങ്ങിയ കൊല്‍ക്കത്ത-ഗോവ മത്സരം സമനിലയില്‍. ഗോവ വിമാനത്താവളത്തില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് ഗോവന്‍ ടീം കൊക്കത്തയിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ റോബി കീന്‍ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. ്‌ടെയ്‌ലറിന്റെ ക്രോസില്‍ നിന്ന് ഒരു സിമ്പിള്‍ ഹെഡറിലൂടെ ആയിരുന്നു കീനിന്റെ ഗോള്‍. 24-ാം മിനിറ്റില്‍ കോറോയിലൂടെ എഫ്.സി ഗോവ സമനില പിടിച്ചു. കൊല്‍ക്കത്തയുടെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ആ ഗോള്‍. 

സമനിലയില്‍ കിട്ടിയ ഒരു പോയിന്റോടെ മുംബൈ സിറ്റിയെ മറികടന്ന് ഗോവ ആദ്യ നാലിലെത്തി. കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണിപ്പോള്‍.