കൊച്ചി: മുംബൈക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ കാണാമെന്ന് മലയാളി താരം സി.കെ വിനീത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടാനിയില്ല. പക്ഷേ അതിന്റെ പേരില്‍ സോഷ്യല്‍മീഡയയിലൂടെ ടീമിനെയും തന്നെയും അധിക്ഷേപിക്കുന്നതില്‍ വിഷമമുണ്ടെന്നും വിനീത് കൊച്ചിയില്‍ പറഞ്ഞു.

ആരാധകരുടെ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ പരിഗണിച്ച് അതിനനുസരിച്ച് മെച്ചപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള ആരാധകരുടെ സമീപനം ഉള്‍ക്കൊള്ളാനാകില്ല. അവരെ ആരാധകരായി കാണാനുമാകില്ലെന്നും വിനീത് വ്യക്തമാക്കി. 

'ആദ്യ രണ്ടു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മോശമായിരുന്നു. എതിര്‍ പെനാല്‍റ്റി ഏരിയയിലേക്ക് പന്തുമായി കടക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. എന്റെ കളി തന്നെ എനിക്കിഷ്ടമായില്ല. അടുത്ത മത്സരത്തോടെ കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുക.' വിനീത് വ്യക്തമാക്കി.

ബെര്‍ബറ്റോവ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പന്ത് ലഭിക്കുന്നതിന് തൊട്ടുമുമ്പ് അടുത്ത നീക്കം മനസ്സില്‍ കാണാന്‍ കഴിവുള്ളവരാണ്. അതേ മികവിലേക്ക് മറ്റു താരങ്ങള്‍ക്ക് മാറാന്‍ കഴിയണമെന്നും വിനീത് വ്യക്തമാക്കി. 

Content Highlights: CK Vineeth Kerala Blasters Player ISL 2017 vs Mumbai FC