ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചു വിജയവുമായി കുതിച്ച ബെംഗളൂരവുിന് ഒടുവില്‍ സ്വന്തം തട്ടകത്തില്‍ സമനില. പോയന്റ് പട്ടികയില്‍ ബെംഗളൂരുവിന് തൊട്ടുതാഴെ രണ്ടാം സ്ഥാനത്തുള്ള പുണെയാണ് അതിഥേയരെ സമനിലയില്‍ തളച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ സര്‍ത്താക്കിലൂടെ പുണെയാണ് ആദ്യ ഗോള്‍ വലയിലാക്കിയത്. എന്നാല്‍ രണ്ടാം പകുതിയുടെ 75-ാം മിനിറ്റില്‍ മിക്കുവിലൂടെ ബെംഗളൂരു സമനില പിടിച്ചു. 

പ്ലേഓഫിലേക്ക് നേരത്തെ യോഗ്യത നേടിയ ബെംഗളൂരുവിന് നിലവില്‍ 16 മത്സരങ്ങളില്‍നിന്ന് 11 വിജയം സഹിതം 34 പോയന്റാണുള്ളത്. തൊട്ടുപിന്നിലുള്ള പുണെയ്ക്ക് 16 മത്സരങ്ങളില്‍നിന്ന് ഒമ്പത് വിജയങ്ങള്‍ സഹിതം 29 പോയന്റുണ്ട്. ചെന്നൈയ്‌നും ജംഷേദ്പുരുമാണ് മൂന്നും നാലും സ്ഥാനത്ത്. അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ന്നുള്ള മത്സരങ്ങളെല്ലാം മികച്ച മാര്‍ജിനില്‍ വിജയക്കുകയും ഒപ്പം മറ്റുള്ളവരുടെ മത്സരഫലവും ആശ്രയിച്ച് മാത്രമേ പ്ലേഓഫ് സാധ്യതയുള്ളു.