മുംബൈ: ഐ.എസ്.എല്ലില്‍ ഇനി എവേ ഗോള്‍ നിയമവും. ഈ വര്‍ഷത്തെ നോക്കൗട്ട് സ്‌റ്റേജ് മുതല്‍ ഈ നിയമം നടപ്പിലാകുമെന്ന് ഐ.എസ്.എല്‍ അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് സീസണിലും എവേ ഗോള്‍ നിയമമില്ലായിരുന്നു.

പുതിയ നിയമപ്രകാരം രണ്ട് പാദ മത്സരങ്ങള്‍ക്കും ശേഷം ഗോളുകള്‍ തുല്ല്യമാണെങ്കില്‍ എവേ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാകും വിജയി. ഈ നിയമം നടപ്പിലാക്കുന്നതോടെ ലോകോത്തര ലീഗുകളുടെ അതേ ഫോര്‍മാറ്റു തന്നെയാകും ഐ.എസ്.എല്ലിനും. 

ഐ.എസ്.എല്ലിലെ ആദ്യ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്.സിയും പുണെ സിറ്റി എഫ്.സിയും തമ്മിലാണ് മത്സരം. രണ്ടാം പ്ലേ ഓഫില്‍ ചെന്നൈയ്ന്‍ എഫ്‌സിയും എഫ്.സി ഗോവയും ഏറ്റുമുട്ടും. 

 Content Highlights: Away Goal to be taken into account in semi finals ISL 2018