ന്യൂഡല്‍ഹി: ഡല്‍ഹി ഡൈനാമോസിനെതിരെ വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സമ്മാനമൊരുക്കിയത് ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് ഗോളിലൂടെയാണ്. എന്നാല്‍ ഹ്യൂമിന്റെ ഈ ഹാട്രിക് ഗോളിന് പിന്നില്‍ ഒരു വെല്ലുവിൡയുടെ കഥയുണ്ട്. ആ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിലെ മലയാളി താരം സി.കെ വിനീത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജര്‍ ആന്റണി തോമസാണ് ഹ്യൂമിനെ ഹാട്രിക് അടിക്കാന്‍ വെല്ലുവിളിച്ചത്. ഹാട്രിക് നേടിയാല്‍ താടി വടിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. വെല്ലുവിളി ഹ്യൂം നടപ്പിലാക്കിയപ്പോള്‍ ആന്റണിക്ക് പോയത് താടിയാണ്.

താടിയില്ലാത്ത ആന്റണിക്കൊപ്പം നില്‍കുന്ന ഹ്യൂമിന്റെ ചിത്രം വിനീത് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഹാട്രികിന് പകരം താടിയെടുത്ത കളിക്കാരന്‍ എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം ട്വീറ്റ് ചെയ്തത്. 

Content Highlights: Ian Hume Hat Trick Take Beard ISL 2017 Kerala Blasters