കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഏക ഗോളില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ മൂന്നാം സീസണ്‍ സെമിയില്‍ (1-0). സ്വന്തം തട്ടകത്തില്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ 66-ാം മിനിറ്റില്‍ സി.കെ വിനീതിന്റെ അളന്നു മുറിച്ച ലോങ് റേഞ്ചര്‍ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് ആവേശകരമായ വിജയം സമ്മാനിച്ചത്.

വിനീതിന്റെ ഗോള്‍...

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സെമിയിലെത്താന്‍ ഒരു സമനില മാത്രം മതിയായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം ഗോളി രഹനേഷിന്റെ മികച്ച സേവുകളാണ് ലീഡില്‍ നിന്ന് അകറ്റിയത്‌. ആദ്യ പകുതിയില്‍ തീര്‍ത്തും നിറം മങ്ങിയ അല്‍ഫാരോ രണ്ടാം പകുതിയില്‍ ഫോമിലേക്കയുര്‍ന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ സാധിച്ചില്ല.

isl

ആദ്യ പകുതിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തില്‍ ജിങ്കനും റിനോ ആന്റോയും ബെല്‍ഫോര്‍ട്ടും റാഫിയും കളം നിറഞ്ഞതോടെ ഗാലറിയും ആര്‍ത്തിരമ്പി. ഇതിനിടെയാണ് 66-ാം മിനിറ്റില്‍ റാഫിയുടെ പാസില്‍ വിനീത് ഗോള്‍ വലയിലാക്കിയത്. സീസണില്‍ ആറാം മല്‍സരം കളിക്കുന്ന വിനീതിന്റെ അഞ്ചാം ഗോളാണിത്. 

വിജയത്തോടെ 22 പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സെമിയിലേക്ക് യോഗ്യത നേടിയത്. മൂന്നാമതുള്ള ഡല്‍ഹി ആയിരിക്കും സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റ് എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈ-അത്‌ലറ്റിക്കോയെ നേരിടും.

ISL

ലൈവ് അപ്‌ഡോറ്റുകള്‍...