കൊച്ചി: ഇത് എ.എഫ്.സി. കപ്പിന്റെ ഊർജം. മലയാളി താരം സി.കെ.വിനീതിന്റെ ഇരട്ടഗോളിന്റെ മികവിൽ ഇന്ത്യൻ സൂപ്പർലീഗിൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തെറിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 85, 89 മിനിറ്റുകളിലായിരുന്നു രണ്ട് മത്സരം മുൻപ് മാത്രം ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിയ വിനീതിന്റെ  എണ്ണം പറഞ്ഞ ഗാേളുകൾ.

വിനീതിന്റെ ആദ്യ ഗോള്‍...

22-ാം മിനിറ്റിൽ മെൻഡിയുടെ ഗോളില്‍ ചെന്നൈയ്‌നാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍  67-ാം മിനിറ്റില്‍ ദിദിയര്‍ കാഡിയാനിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ആദ്യ പകുതിയില്‍ കളി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായിരുന്നില്ല. നിരന്തര അക്രമണവുമായി ജെജെയും റാണയും ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തി. 

ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍...

എന്നാല്‍ ആദ്യ പകുതിയില്‍ പതറിയ ബ്ലാസ്റ്റേഴിസിനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്, അടിക്കടി മുന്നേറ്റവുമയി മുന്‍നിര കളം നിറഞ്ഞു.  മലയാളി താരം സി.കെ വിനീത് അവസാന മിനിറ്റില്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ കളി പൂര്‍ണമായും ആതിഥേയര്‍ കൈയ്യടക്കി. കഴിഞ്ഞ മത്സരത്തിലും അവസാന നിമിഷമെത്തി ഗോള്‍ വലയിലാക്കിയ വിനീത് ഇത്തവണ 4 മിനിറ്റുകള്‍ക്കുള്ളിലാണ് മിന്നലാക്രമണത്തിലൂടെ രണ്ടു ഗോളുകളും വലയിലാക്കിയത്‌.

വിനീതിന്റെ രണ്ടാം ഗോള്‍...

വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 15 പോയന്റോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതെത്തിയത്, 16 പോയന്റുള്ള ഡല്‍ഹിയാണ് ഒന്നാമത്. 10 പോയന്റുള്ള ചെന്നൈയ്ന്‍ ഏഴാം സ്ഥാനത്ത് തുടരും. 19-ന് മുംബൈക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ചെന്നൈയ്ന്‍ ഗോള്‍...

തത്സമയ അപ്‌ഡേറ്റുകള്‍...