കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനലിന് ടിക്കറ്റ് കിട്ടാത്തവര്‍ നിരാശരകേണ്ട. ഫൈനല്‍ കാണാന്‍ കൊച്ചിയില്‍ പലയിടങ്ങളിലായി ഐ.എസ്.എല്‍ അധികൃതര്‍ ബിഗ് സ്‌ക്രീനൊരുക്കിയിട്ടുണ്ട്. കൊച്ചി സേക്രട്ട് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്‌കൂള്‍, വാസ്‌കോഡ ഗാമ, ഫോര്‍ട്ട് കൊച്ചി, ദര്‍ഹബാര്‍ ഹാള്‍ ഗ്രൗണ്ട് എന്നിങ്ങനെ നാല് സ്ഥലങ്ങളാണ് ഐ.എസ്.എല്‍ ഫാന്‍ പാര്‍ക്ക്‌സ് എന്ന പേരില്‍ ബിഗ് സ്‌ക്രീനൊരുക്കിയിട്ടുള്ളത്. കോഴിക്കോട് നൈനാംവളപ്പുകാരും ഐ.എസ്.എല്ലിന്റെ ആവേശം ഒട്ടുംചോരാതിരിക്കാന്‍ ബിഗ്‌സ്‌ക്രീനിലാണ് കളി കാണുക.

സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍