കൊച്ചി: കലാശപ്പോരിൽ കൊൽക്കത്തയ്ക്ക് മുന്നിൽ ഒരിക്കൽക്കൂടി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിന് അടിതെറ്റി. ആദ്യ  എെ.എസ്. എൽ ഫൈനലിൽ  എക്സ്ട്രാ ടൈമിലായിരുന്നു തോൽവിയെങ്കിൽ ഇക്കുറി സ്വന്തം തട്ടകത്തിൽ ഗ്യാലറിയിൽ നിറഞ്ഞ മഞ്ഞക്കടലിന് മുന്നിൽ ഷൂട്ടൗട്ടിലായിരുന്നു തോൽവി. ബ്ലാസ്റ്റേഴ്സിനെ 4-3 എന്ന സ്കോറിൽ തോൽപിച്ചാണ് കൊൽക്കത്ത രണ്ടാം കിരീടം സ്വന്തമാക്കിയത്.

എൻഡോയെയയും ഹെങ്ബർട്ടുമാണ് ബ്ലാസ്റ്റേഴ്സിന്റെ കിക്കുകൾ പാഴാക്കിയത്. കൊൽക്കത്തയ്ക്കുവേണ്ടി ആദ്യ കിക്കെടുത്ത ഹ്യൂമിനും പിഴിച്ചു. ജർമൻ, ബെൽഫോർട്ട്, റഫീഖ് എന്നിവർ ബ്ലാസ്റ്റേഴ്സിനുവേണ്ടിയും ഡ്യൂട്ടി, ബോർഹ, ലാറ എന്നിവർ കൊൽക്കത്തയ്ക്കുവേണ്ടിയും ലക്ഷ്യം കണ്ടു.

 നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഒരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 37-ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് റാഫിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യം മുന്നിലെത്തിയത്. 44-ാം മിനിറ്റിൽ സെരെനൊ കൊൽക്കത്തയെ ഒപ്പമെത്തിച്ചു.

37ാം മിനിറ്റിൽ മെഹ്താബ് ഹുസെെന്റെ കോർണറിൽ നിന്ന് മഹോഹരമായൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. എന്നാൽ ഏഴു മിനിറ്റിന് ശേഷം കൊൽക്കത്ത തിരിച്ചടിച്ചു. സമീഹ്ഗ് ഡൗട്ടിയുടെ കോർണറിൽ സെറീനോ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. തുടർന്ന് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടെെമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു. 

 

റാഫിയുടെ ഗോൾ

 ബ്ലാസ്റ്റേഴ്സിന്റെ ആഘോഷം

ടീം:

കേരള ബ്ലാസ്‌റ്റേഴ്‌സ്: സ്റ്റാക്ക് (ഗോളി), ജിംഗന്‍, ഹെങ്ബര്‍ട്ട്, ഹ്യസ്, അഹമ്മദ്, മെഹ്താബ് ഹുസൈന്‍, മഹ്മാത്, ബെല്‍ഫോര്‍ട്ട്, വിനീത്, റാഫി നാസോണ്‍.

കൊല്‍ക്കത്ത: ദേബ്ജിത്ത് (ഗോളി), ടിറി, പെരേര, സെരെനൊ, കൊട്ടാല്‍, ജുവല്‍ രാജ, ബോര്‍ഹ, ദൗത്തി, പോസ്റ്റിഗ, റാല്‍ട്ടെ, ഹ്യൂം.

line up

ലൈവ് അപ്‌ഡേറ്റ്‌സ്‌

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷയിലാണ്.   വീഡിയോ: അഞ്ജയ് ദാസ്

വരുന്നു കൊമ്പൻമാർ, വര: വി.എം ജോസ് 

Kerala Blasters

ഇരുടീമുകളും ഗ്രൗണ്ടിലെത്തിയപ്പോള്‍

ബ്ലാസ്റ്റേഴ്‌സിന് ആരാധകരുടെ സമ്മാനം

യെല്ലോ ആര്‍മി

സന്ദേശ് ജിങ്കന്റെ ആരാധകർ