ഗോവ: എഫ്.സി ഗോവയുടെ പോരാട്ട വീര്യത്തിന് മുന്നിൽ നോർത്ത് ഈസ്റ്റ് യുണെെറ്റഡ് മുട്ടു മടക്കി. പത്ത് പേരിലേക്ക് ചുരുങ്ങുകയും ഒരു ഗോളിന് പിന്നിൽ നിൽക്കുകയും ചെയ്തിട്ടും ഗോവയെ നോർത്ത് ഈസ്റ്റിന് പിടിച്ചു കെട്ടാനായില്ല. ഇഞ്ചുറി ടെെമിന്റെ അവസാന മിനിറ്റിൽ റോമിയോ ഫെർണാണ്ടസ് ഗോവയുടെ വിജയനായകനാകുകയായിരുന്നു. 

ഹോം ഗ്രൗണ്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യം ഒഴിച്ചു നിർത്തിയാൽ മത്സരം എല്ലാ തരത്തിലും ഗോവയ്ക്ക് പ്രതികൂലമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ റഫറിയോട് തട്ടിക്കയറിയതിന്റെ പേരിൽ രണ്ട് മത്സരങ്ങളിൽ വിലക്ക് നേരിട്ട ലൂസിയാനൊ സബരോസയും റാഫേൽ ഡ്യുമാസുമില്ലാതെ അണി നിരത്തിയ ടീമിൽ സീക്കോ ഒമ്പത് ഇന്ത്യക്കാർക്ക് അവസരം നൽകി. നിരന്തര ആക്രമണങ്ങളുമായി കളിയിൽ നോർത്ത് ഈസ്റ്റ് ആധിപത്യം സ്ഥാപിച്ചപ്പോൾ ഗോവയുടെ രക്ഷക്കെത്തിയത് ഗോൾകീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയുടെ മികച്ച പ്രകടനമാണ്.

വികരസമായ ആദ്യ പകുതിക്ക് ശേഷം 50ാം മിനിറ്റിൽ സെത്യാസെൻ സിംഗിലൂടെ നോർത്ത് ഈസ്റ്റ് യുണെെറ്റഡ് ലീഡ് പിടിച്ചു. ബോക്സിന് മുന്നിൽ നിന്ന് ഇടങ്കാൽ കൊണ്ട് സെത്യാസെൻ അടിച്ച ഷോട്ട് ഗോവ ഡിഫൻഡർ ട്രിൻഡാഡെയുടെ ശരീരത്തിൽ തട്ടി ഗതി മാറി പോസ്റ്റിന്റെ വലതു മൂലയിൽ വിശ്രമിച്ചു. പന്തിന്റെ ഗതി മനസ്സിലാക്കാൻ കഴിയാതെ ഗോൾകീപ്പർ കട്ടിമണിയും നിസ്സഹായനായി. ഗോവ 0-1 നോർത്ത് ഈസ്റ്റ് യുണെറ്റഡ്.

സെത്യാസെൻ സിംഗിന്റെ ഗോൾ

12 മിനിറ്റുകൾക്ക് ശേഷം ഗോവൻ കാണികൾ കാത്തിരുന്ന നിമിഷമെത്തി. റോബിൻ സിംഗും റോമിയോ ഫെർണാണ്ടസും നടത്തിയ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോവയുടെ സമനില ഗോൾ വന്നത്. വലതു വിങ്ങിൽ നിന്നും റോമിയോ ഫെർണാണ്ടസ് നൽകിയ ക്രോസ്സിൽ റോബിൻ സിംഗിന് ഒന്നു തൊട്ടു കൊടുക്കേണ്ട ആവശ്യമേ വന്നുള്ളൂ. ഗോവ 1-1 നോർത്ത് ഈസ്റ്റ് യുണെെറ്റഡ്

റോബിൻ സിംഗിന്റെ സമനില ഗോൾ

റോ-റോ കൂട്ടുകെട്ടിന്റെ ദൗത്യം അവിടെ അവസാനിക്കുന്നതായിരുന്നില്ല. ഇഞ്ചുറി ടെെമിന്റെ അവസാന മിനിറ്റിൽ റോമിയോ ഫെർണാണ്ടസ് ഗോവൻ ആരാധകരെ ആവേശത്തിലാഴ്ത്തി വിജയഗോൾ നേടി. ഇത്തവണ പന്തെത്തിച്ചു കൊടുക്കേണ്ട ദൗത്യം ഏറ്റെടുത്തത് റോബിൻ സിംഗായിരുന്നു. മെെതാന മധ്യത്ത് നിന്ന് റോബിൻ സിംഗ് നൽകിയ പാസ്സിലേക്ക് ഓടിയെത്തിയ റോമിയോ ഫെർണാണ്ടസ് പോസ്റ്റിന്റെ വലതു സെെഡിൽ നിന്ന്D Iോൾകീപ്പർ സുബ്രതോ പാലിനെ നിഷ്പ്രഭമാക്കി വല ചലിപ്പിച്ചു. ഗോവയ്ക്ക് വിജയം, മൂന്ന് പോയിന്റ്.

റോമിയോയുടെ വിജയഗോൾ

മൂന്ന് ഗോളുകളും നേടിയത് ഇന്ത്യൻ താരങ്ങളാണെന്ന പ്രത്യേകത മത്സരത്തിന്റെ മാറ്റ് കൂട്ടി. ജയത്തോടെ 10 പോയിന്റുമായി ഗോവ ലീഗിൽ അവസാന സ്ഥാനത്ത് തുടരുന്നു. അതേ പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണെെറ്റഡ് ആറാം സ്ഥാനത്തും. 

ലെെവ് അപ്ഡേറ്റസ്