പുണെ:  പകരക്കാരനായി ഇറങ്ങിയ സ്പാനിഷ് താരം അനിബാൾ സുർദോ 82ാം മിനിറ്റിൽ  നേടിയ ഗോളിൽ ചെന്നൈയ്ൻ എഫ്.സിയെ സമനിലയിൽ പിടിച്ച് പുണെ സിറ്റി എഫ്.സി. ഗ്രൗണ്ടിലിറങ്ങി രണ്ട് മിനിറ്റിനുള്ളിലാണ് അനിബാൾ ഗോൾ നേടിയത്.  ഒബർമാന് പരിക്കേറ്റതിനെ തുടർന്ന് അന്റോണിയോ ഹെബാസ് അനിബാളിനെ  കളത്തിലിറക്കുകയായിരുന്നു.

ടാറ്റോവിന് പകരക്കാരാനായി 65ാം മിനിറ്റിലാണ് ഒബർമാൻ പുണെയുടെ ഭാഗമായത്. എന്നാൽ 15 മിനിറ്റ് മാത്രം കളത്തിൽ ചെലവഴിച്ച ഒബർമാൻ പരിക്കേറ്റ് പുറത്താകുകയും അനിബാൾ പകരമെത്തുകയും ചെയ്തു. അങ്ങനെ പുണെയ്ക്കായി ഗോൾ നേടാനുള്ള നിയോഗം അനിബാൾ സുർദോയിലെത്തുകയായിരുന്നു.

നേരത്തെ 28ാം മിനിറ്റിൽ ഇന്ത്യൻ താരം ജെജെ ലാൽ പെഖുലയിലൂടെയാണ് ചെന്നൈയ്ൻ എഫ്.സി പുണെ സിറ്റി എഫ്.സിക്കെതിരെ ലീഡ് നേടിയത്. ജെറിയുടെ പാസ്സിൽ നിന്ന് ജെജെ പന്ത് ഇടങ്കാൽ കൊണ്ട് പോസ്റ്റിലേക്ക് ഉയർത്തിയടിക്കുകയായിരുന്നു. സ്ഥാനം തെറ്റി നിന്ന് പുണെ ഗോളി രണ്ടാമതൊന്ന് ആലോചിക്കും മുമ്പ് പന്ത് പോസ്റ്റിന്റെ ഇടതു മൂലയിലെത്തി. പുണെക്കെതിരെ ജെജെ നേടുന്ന മൂന്നാമത്തെ ഗോളാണിത്. 

JEJE
ഗോള്‍ നേടിയ ജെജെയുടെ ആഹ്ലാദം

അഞ്ചു മല്‍സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, അഞ്ചു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുള്ള പുണെ സിറ്റി എഫ്‌സി ആറാം സ്ഥാനത്തെത്തി. മുംബൈ സിറ്റി എഫ്‌സിക്കും എട്ടു പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ പുലര്‍ത്തുന്ന മികവാണ് ചെന്നൈയിനെ ഒരുപടി കയറി മൂന്നാമതെത്താന്‍ സഹായിച്ചത്.

ജെജെയുടെ ഗോൾ

 അനിബാളിന്റെ ഗോൾ

ലെെവ് അപ്ഡേറ്റ്സ്