ചെന്നൈ: തുടർച്ചയായ തോൽവികൾക്ക് ശേഷം ചെന്നൈയ്ൻ എഫ്.സി വിജയവഴിയിൽ തിരിച്ചെത്തി. എഫ്.സി പുണെ സിറ്റിയെ എണ്ണം പറഞ്ഞ രണ്ട് ഹെഡ്ഡർ ഗോളിലൂടെ മറികടന്നാണ് ചെന്നൈയ്ൻ മൂന്നാം വിജയം നേടിയത്. ഡ‍േവിഡ് സുചിയും ജെജെ ലാൽപെഖുലയുമാണ് ചെന്നൈയ്ന്റെ ഗോൾ സ്കോറർമാർ.

ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ ഇന്ത്യൻ താരം ജെജെ ചെന്നൈയ്നെ മുന്നിലെത്തിക്കുകയായിരുന്നു.  ആസൂത്രിതമായൊരു നീക്കത്തിനൊടുവിൽ ഇടതു വിങ്ങിൽ നിന്നും ജെറി നൽകിയ പന്ത് സുചി ജെജെയ്ക്ക് മറിച്ചു നൽകുകയായിരുന്നു. മാർക്ക് ചെയ്യപ്പെടാതെ നിന്നെ ജെജെ ഗോൾകീപ്പർ എഡലിനെ കബളിപ്പിച്ച് മിന്നൽ ഹെഡ്ഡറിലൂടെ പുണെയുടെ വല ചലിപ്പിച്ചു.

ജെജെയുടെ ഗോൾ


രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെന്നൈയ്ൻ ലീഡ് രണ്ടാക്കി ഉയർത്തി. 51ാം മിനിറ്റിൽ ഡേവിഡ് സുചിയാണ് ചെന്നൈയ്ന്റെ ലീഡ് വർദ്ധിപ്പിച്ചത്.  റാഫേൽ അഗസ്റ്റോയുടെ ക്രോസ്സിൽ ഉയർന്ന് ചാടി ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ സുചി ചെന്നൈയ്ന്റെ രണ്ടാം ഗോൾ നേടുകയായിരുന്നു.

ചെന്നൈയ്ന്റെ മധ്യനിര നിയന്ത്രിച്ച, രണ്ടാം ഗോളിന് വഴിയൊരുക്കിയ റാഫേൽ അഗസ്റ്റോയാണ് കളിയിലെ താരം. ജയത്തോടെ 13 പോയിന്റുമായി ചെന്നൈയ്ൻ അഞ്ചാം സ്ഥാനത്തേക്കുയർ‌ന്നു. തോൽ‌വിയോടെ പുണെ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. 

ലെെവ് അപ്ഡേറ്റ്സ്