ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയന്‍ എഫ്.സി -അത്‌ലറ്റിക്കോ ദി കൊല്‍ക്കത്ത മത്സരം സമനിലയില്‍ കലാശിച്ചു. ആവേശം അവസാന മിനിറ്റു വരെ നീണ്ടു നിന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. സമനിലയോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും എഫ്.സി പുണെ സിറ്റിയെയും പിന്നിലാക്കി 15 പോയിന്റുമായി കൊല്‍ക്കത്ത മൂന്നാമതെത്തി. 

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണവുമായി മുന്നേറിയെങ്കിലും ആദ്യ ഗോള്‍ വീണത് ചെന്നൈയ്‌ന്റെ വലയിലായിരുന്നു.  39ാം മിനിറ്റില്‍ ജാവി ലാറയും പ്രീതം കോട്ടലും ഹെല്‍ഡര്‍ പോസ്റ്റിഗയും ചേര്‍ന്നൊരുക്കിയ മുന്നേറ്റത്തിവനൊടുവിലാണ് ആദ്യ ഗോള്‍ പിറന്നത്.

ജെറിയെ മറികടന്ന് ലാറ നല്‍കിയ പാസ്സ് പിടിച്ചെടുത്ത പ്രീതം അത് ബോക്‌സിനുള്ളിലുണ്ടായിരുന്ന പോസ്റ്റിഗക്ക് മറിച്ചു നല്‍കുകയായിരുന്നു. ഉയര്‍ന്നു വന്ന ക്രോസ്സില്‍ മെഹ്‌റാജുദ്ദീന്‍ വാഡുവിനെയും മറികടന്ന് ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ പോസ്റ്റിഗ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. 

മത്സരത്തിലെ ഗോളുകള്‍

നിരവധി സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം 77ാം മിനിറ്റില്‍ സുചി ചെന്നൈയ്‌ന് സമനില ഗോള്‍ സമ്മാനിച്ചു. എലി സാബിയ ഫില്‍ഹൊ ബോക്‌സിലേക്ക് നല്‍കിയ ക്രോസ്സില്‍ ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്ത് സുചി ചെന്നൈയ്‌ന് ഒപ്പമെത്തിക്കുകയായിരുന്നു. പോസ്റ്റിഗയുടെ ഹെഡ്ഡറിന് സുചിയുടെ ഹെഡ്ഡറിലൂടെ ചെന്നൈയ്ന്‍ മറുപടി നല്‍കി. അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

ലൈവ് അപ്‌ഡേറ്റ്‌സ്