മുംബൈ: കോവിഡ് പ്രതിസന്ധിക്കിടയില്‍ നടക്കുന്ന ഐ.പി.എല്ലില്‍ താരങ്ങളെല്ലാം സമ്മര്‍ദ്ദത്തിലാണ്. ബയോ-ബബ്ള്‍ സുരക്ഷ പാലിക്കേണ്ടതാണ് പല താരങ്ങളേയും കുഴക്കുന്നത്. ഇതിനിടയിലുള്ള ഏക ആശ്വാസം കുടുംബം കൂടെയുണ്ട് എന്നതാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കുറേ കാലമായി ബയോ-ബബ്ള്‍ സുരക്ഷയ്ക്കുള്ളിലാണ്. 

കഴിഞ്ഞ ഐ.പി.എല്ലിന് പിന്നാലെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരയിലും രോഹിത് ശര്‍മ കളിച്ചു. അതിനു പിന്നാലെ അടുത്ത ഐ.പി.എല്ലും എത്തി. ഈ സമയങ്ങളിലെല്ലാം ബയോ-ബബ്‌ളിനുള്ളിലായിരുന്നു രോഹിത്. ഇത്തവണത്തെ ഏക ആശ്വാസം ഭാര്യ റിതിക സജ്‌ദേഹും മകള്‍ സമൈറയും കൂടെയുണ്ട് എന്നുള്ളതാണ്.

വ്യാഴാഴ്ച്ച ഇന്‍സ്റ്റഗ്രാമില്‍ രോഹിതിനും മകള്‍ക്കും ഒപ്പമുള്ള ഒരു സെല്‍ഫി റിതിക പോസ്റ്റ് ചെയ്തു. 'എന്റെ രണ്ടു മക്കള്‍' എന്ന കുറിപ്പോടെയാണ് റിതിക ചിത്രം പങ്കുവെച്ചത്. ഒപ്പം ഹാര്‍ട്ട് ഇമോജിയുമുണ്ട്. 

Content Highlights: Rohit Sharmas Wife Ritika Sajdeh Shares Selfie