മാഞ്ചെസ്റ്റര്‍: തനിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജേഴ്‌സി സമ്മാനമായി നല്‍കിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് നന്ദിയറിയിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. 

'ഇനി ക്രിക്കറ്റ് നിയമങ്ങള്‍ പഠിക്കാന്‍ സമയമായി. എന്റെ സുഹൃത്ത് വിരാട് കോലിക്ക് നന്ദി. ഇനി നിങ്ങളുടെ ഊഴമാണ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ജേഴ്‌സി ധരിക്കാന്‍', ആര്‍.സി.ബി ജേഴ്‌സി പിടിച്ചുകൊണ്ടു നില്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഗ്വാര്‍ഡിയോള സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

നേരത്തെ പ്യൂമ സംഘടിപ്പിച്ച ഒരു ഇന്‍സ്റ്റാഗ്രാം ലൈവ് സെഷനില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. മാത്രമല്ല ഇരുവരും പ്യൂമയുടെ അംബാസഡര്‍മാരുമാണ്.

Content Highlights: Pep Guardiola Thanks Virat Kohli for RCB jersey