ക്കുറി ഐ.പി.എല്‍. മത്സരങ്ങളില്‍ ഒരു ഇന്നിങ്‌സ് 90 മിനിറ്റിനകം പൂര്‍ത്തിയാക്കണമെന്ന് ടീമുകളോട് ഐ.പി.എല്‍. സംഘാടകര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. രണ്ടര മിനിറ്റുവീതം രണ്ട് സ്ട്രാറ്റജിക് ടൈം ഔട്ടുകള്‍ ഉള്‍പ്പെടെയാണിത്. ഇല്ലെങ്കില്‍ പിഴചുമത്തുമെന്നും പറഞ്ഞു. 7.30 നാണ് മത്സരം തുടങ്ങുന്നത്. വെള്ളിയാഴ്ച മുംബൈ-ബാംഗ്ലൂര്‍ ഉദ്ഘാടനമത്സരം കഴിയുമ്പോള്‍ 11.25 ആയി. ശനിയാഴ്ച ഡല്‍ഹിചെന്നൈ മത്സരം കഴിയുമ്പോള്‍ 11.11 മണി കഴിഞ്ഞു.

ആദ്യമത്സരത്തില്‍ രണ്ടാമത് ഫീല്‍ഡ് ചെയ്ത ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിഴ ഉണ്ടായില്ല. രണ്ടാം ദിനം രണ്ടാമത് ഫീല്‍ഡ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോനിക്ക് 12 ലക്ഷം രൂപ പിഴ കിട്ടുകയും ചെയ്തു. അതിന് കൃത്യമായ കാരണമുണ്ട്.

ആദ്യമത്സരത്തില്‍ ഇരു ടീമുകളിലുമായി 18 വിക്കറ്റുകള്‍ വീണിരുന്നു. ഒരു വിക്കറ്റ് വീഴ്ചയ്ക്കുശേഷം അടുത്ത ബാറ്റ്‌സ്മാന്‍ വന്ന് ബാറ്റിങ് തുടങ്ങുന്നതിനിടെ രണ്ടു മിനിറ്റോളം നഷ്ടപ്പെടുന്നു. ഇത് ടീമിന് അധികമായി അനുവദിക്കും. കൂടാതെ മുംബൈയുടെ ബാറ്റിങ്ങിനിടെ രണ്ടുവട്ടം തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടിരുന്നു. അതിനും അധികസമയം അനുവദിക്കും.

ബാറ്റിങ് ടീമിന്റെ പ്രശ്‌നങ്ങള്‍ കാരണം ബൗളിങ് തടസ്സപ്പെട്ടാലും മെഡിക്കല്‍ പ്രശ്‌നങ്ങള്‍ കാരണം കളി നിര്‍ത്തിയാലും ആ സമയം അധികമായി അനുവദിക്കും. ഇതൊക്കെ പരിഗണിക്കുമ്പോള്‍ വിരാട് കോലിയുടെ ടീം കൃത്യസമയത്ത് ബൗളിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എന്നാല്‍, രണ്ടാം മത്സരത്തില്‍ 18.4 ഓവറില്‍ ഡല്‍ഹി ജയിച്ചിരുന്നു. അതായത് എട്ടു പന്ത് കുറച്ചാണ് എറിഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ വീണത് മൂന്നുവിക്കറ്റുകള്‍ മാത്രം. എന്നിട്ടും മത്സരം തീരുമ്പോള്‍ 11.11 ആയി. ഇത് ചെന്നൈ ക്യാപ്റ്റന്റെ വീഴ്ചയായി പരിഗണിച്ചു.

Content Highlights: M.S.Dhoni, Chennai Super Kings, IPL 2021, Match fee