ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ നാഴികക്കല്ല് പിന്നിട്ടു.

ഹൈദരാബാദിനെതിരായ ജയം ഐ.പി.എല്ലില്‍ കൊല്‍ക്കത്തയുടെ 100-ാം ജയമായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ടീം എന്ന റെക്കോഡും കെ.കെ.ആര്‍ സ്വന്തമാക്കി. 

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളാണ് ഐ.പി.എല്ലില്‍ 100 ജയങ്ങളെന്ന നാഴികക്കല്ല് പിന്നിട്ടവര്‍. 

മുംബൈ ഇന്ത്യന്‍സ് 120 ജയങ്ങളുമായി ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാമതുള്ള ചെന്നൈക്ക് 106 ജയങ്ങളാണുള്ളത്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

Content Highlights: IPL 2021 Kolkata Knight Riders become 3rd team to win 100 matches